അസ്സിത്തീര്‍, അസ്സത്തീര്‍

اَللَّهُمَّ إِنِّي أَسأَلُكَ العَفْـوَ وَالعَافِيةَ فِي الدُنيَا وَالآخِرَةِ، اَللّهُمَّ إِنِّي أَساَلُكَ العَفْـوَ وَالعَافِيَةَ فِي دِينِي، وَدُنيَاي وَأَهلِي، وَمَالِي، اَللَّهُمَّ اسْتُرْ عَوْرَاتِي، وَ آمِنْ رَوْعَاتِي، اَللَّهُمَّ احْفَظْنيِ مِن بَينِ يَدَيَ وَمِن خَلْفِي وَعَنْ يَمِينِي وَعَنْ شِمَالِي وَمِن فَـوْقِـي، وَأَعُوذُ بِعَظَمَتِكَ أَن أُغتَالَ مِنْ تَحْتِي

Translation

അല്ലാഹുവേ, ഇഹത്തിലും പരത്തിലും ഞാന്‍ നിന്നോടു മാപ്പും സൗഖ്യവും തേടുന്നു. അല്ലാഹുവേ, എൻ്റെ ആദര്‍ശത്തിലും ഇഹലോക ജീവിതത്തിലും കുടുംബത്തിലും സമ്പത്തിലും ഞാന്‍ നിന്നോടു പാപമോചനവും സൗഖ്യവും തേടുന്നു. അല്ലാഹുവേ, നീ എൻ്റെ നഗ്നത മറക്കേണമേ, എൻ്റെ ഭയപ്പാടുകള്‍ക്ക് നിര്‍ഭയത്വമേകേണമേ. അല്ലാഹുവേ, എൻ്റെ മുന്നിലൂടെയും പിന്നിലൂടെയും വലതുഭാഗത്തിലൂടെയും ഇടതുഭാഗത്തിലൂടെയും മുകളിലൂടെയും (പിണഞ്ഞേക്കാവുന്ന അപകടങ്ങളില്‍നിന്ന്) നീ എനിക്ക് സംരക്ഷണമേകേണമേ. എൻ്റെ താഴ്ഭാഗത്തിലൂടെ (ഭൂഗര്‍ഭത്തിലേക്ക്) ആഴ്ത്തപ്പെടുന്നതില്‍നിന്ന് നിൻ്റെ മഹത്വത്തില്‍ ഞാന്‍ അഭയം തേടുന്നു.

Narration

അല്ലാഹുവിൻ്റെ റസൂല്‍ ﷺ പ്രഭാതത്തിലാകുമ്പോഴും പ്രദോഷത്തിലാകുമ്പോഴും താഴെ വരുന്ന പ്രാര്‍ത്ഥനാ വചനങ്ങളെ ഉപേക്ഷിക്കാറുണ്ടായിരുന്നില്ലെന്ന് ഇബ്നുഉമറി (റ) ല്‍ നിന്നുള്ള ഹദീഥിലുണ്ട്.

1 of 1
Font Size20