اللَّهُمَّ لَكَ الْحَمْدُ أَنْتَ قَيِّمُ السَّمَوَاتِ وَالْأَرْضِ وَمَنْ فِيهِنَّ وَلَكَ الْحَمْدُ لَكَ مُلْكُ السَّمَوَاتِ وَالْأَرْضِ وَمَنْ فِيهِنَّ وَلَكَ الْحَمْدُ أَنْتَ نُورُ السَّمَوَاتِ وَالْأَرْضِ وَمَنْ فِيهِنَّ وَلَكَ الْحَمْدُ أَنْتَ مَلِكُ السَّمَوَاتِ وَالْأَرْضِ وَلَكَ الْحَمْدُ أَنْتَ الْحَقُّ وَوَعْدُكَ الْحَقُّ وَلِقَاؤُكَ حَقٌّ وَقَوْلُكَ حَقٌّ وَالْجَنَّةُ حَقٌّ وَالنَّارُ حَقٌّ وَالنَّبِيُّونَ حَقٌّ وَمُحَمَّدٌ صَلَّى اللَّهُ عَلَيْهِ وَسَلَّمَ حَقٌّ وَالسَّاعَةُ حَقٌّ اللَّهُمَّ لَكَ أَسْلَمْتُ وَبِكَ آمَنْتُ وَعَلَيْكَ تَوَكَّلْتُ وَإِلَيْكَ أَنَبْتُ وَبِكَ خَاصَمْتُ وَإِلَيْكَ حَاكَمْتُ فَاغْفِرْ لِي مَا قَدَّمْتُ وَمَا أَخَّرْتُ وَمَا أَسْرَرْتُ وَمَا أَعْلَنْتُ أَنْتَ الْمُقَدِّمُ وَأَنْتَ الْمُؤَخِّرُ لَا إِلَهَ إِلَّا أَنْتَ أَوْ لَا إِلَهَ غَيْرُكَ
Translation
അല്ലാഹുവേ, നിനക്കു മാത്രമാകുന്നു ഹംദുകള്‍ മുഴുവനും. നീ വാനങ്ങളുടേയും ഭൂമിയുടേയും അവയിലുള്ളവയുടേയും നിയന്താവാകുന്നു. നിനക്കു മാത്രമാകുന്നു ഹംദുകള്‍ മുഴുവനും. വാനങ്ങളുടേയും ഭൂമിയുടേയും അവയിലുള്ളവയുടേയും ആധിപത്യം നിനക്കു മാത്രമാകുന്നു. നിനക്കു മാത്രമാകുന്നു ഹംദുകള്‍ മുഴുവനും. നീ വാനങ്ങളുടേയും ഭൂമിയുടേയും അവയിലുള്ളവയുടേയും നൂറാ (പ്രകാശമാ) കുന്നു. നിനക്കു മാത്രമാകുന്നു ഹംദുകള്‍ മുഴുവനും. നീയാകുന്നു വാനങ്ങളുടേയും ഭൂമിയുടേയും രാജാവ്. നിനക്കു മാത്രമാകുന്നു ഹംദുകള്‍ മുഴുവനും. നീ ഹക്ക്വാ (സത്യമാ) കുന്നു. നിൻ്റെ വാഗ്ദാനം ഹക്ക്വാകുന്നു. നിൻ്റെ കണ്ടുമുട്ടല്‍ ഹക്ക്വാകുന്നു. നിൻ്റെ വചനം ഹക്ക്വാകുന്നു. സ്വര്‍ഗം ഹക്ക്വാകുന്നു. നരകം ഹക്ക്വാകുന്നു. നബിമാര്‍ ഹക്ക്വാകുന്നു. മുഹമ്മദ് ഹക്ക്വാകുന്നു. അന്ത്യനാളും ഹക്ക്വാകുന്നു. അല്ലാഹുവേ, നിനക്കുമാത്രം ഞാന്‍ സമര്‍പ്പിച്ചു. നിന്നെ ഞാന്‍ വിശ്വസിച്ചംഗീകരിച്ചു. നിന്നില്‍ മാത്രം ഞാന്‍ തവക്കുലാക്കി. നിന്നിലേക്കുമാത്രം ഞാന്‍ തൗബഃ ചെയ്തുമടങ്ങി. നിനക്കായി ഞാന്‍ തര്‍ക്കിച്ചു. നിന്നോടുമാത്രം ഞാന്‍ വിധിതേടി. അതിനാല്‍ ഞാന്‍ മുന്തിച്ചു ചെയ്തതും പിന്തിച്ചു ചെയ്തതും രഹസ്യമായും പരസ്യമായും ചെയ്തുപോയതുമായ (എൻ്റെ പാപങ്ങള്‍) നീ എനിക്കു പൊറുത്തുതരേണമേ. നീയാണ് മുന്തിപ്പിക്കുന്നവനും പിന്തിപ്പിക്കുന്നവനും. നീയല്ലാതെ യഥാര്‍ത്ഥ ആരാധ്യനില്ല. അല്ലെങ്കില്‍ നീ ഒഴികെ യഥാര്‍ത്ഥ ആരാധ്യനില്ല.
Narration
നബി ﷺ രാത്രിയിലുള്ള തൻ്റെ നമസ്കാരം ആരംഭിക്കുമ്പോള്‍ ഇപ്രകാരം ചൊല്ലാറുണ്ടായിരുന്നുവെന്ന് ഇമാം ബുഖാരി ഇബ്നു അബ്ബാസി (റ) ല്‍നിന്ന് നിവേദനം ചെയ്യുന്ന ഹദീഥിലുണ്ട്.