അള്ള്വാഹിര്‍, അല്‍ബാത്വിന്‍

أَللَّهُمَّ رَبَّ السَّمَوَاتِ وَرَبَّ الأَرْضِ وَرَبَّ الْعَرْشِ الْعَظِيمِ رَبَّنَا وَرَبَّ كُلِّ شَىْءٍ فَالِقَ الْحَبِّ وَالنَّوَى وَمُنْزِلَ التَّوْرَاةِ وَالإِنْجِيلِ وَالْفُرْقَانِ أَعُوذُ بِكَ مِنْ شَرِّ كُلِّ شَىْءٍ أَنْتَ آخِذٌ بِنَاصِيَتِهِ اللَّهُمَّ أَنْتَ الأَوَّلُ فَلَيْسَ قَبْلَكَ شَىْءٌ وَأَنْتَ الآخِرُ فَلَيْسَ بَعْدَكَ شَىْءٌ وَأَنْتَ الظَّاهِرُ فَلَيْسَ فَوْقَكَ شَىْءٌ وَأَنْتَ الْبَاطِنُ فَلَيْسَ دُونَكَ شَىْءٌ اقْضِ عَنَّا الدَّيْنَ وَأَغْنِنَا مِنَ الْفَقْرِ

Translation

വാനങ്ങളുടേയും ഭൂമിയുടേയും മഹത്തായ സിംഹാസനത്തിന്‍റേയും ഞങ്ങളുടേയും എല്ലാ വസ്തുക്കളുടേയും നാഥനായ, വിത്തും ധാന്യവും മുളപ്പിച്ചവനായ, തൗറാത്തും ഇഞ്ചീലും ഫുര്‍ക്വാനും അവതരിപ്പിച്ചവനായ അല്ലാഹുവേ, നിൻ്റെ പിടിത്തത്തിലുള്ള എല്ലാ വസ്തുക്കളുടേയും തിന്മയില്‍നിന്ന് ഞാന്‍ നിന്നോട് അഭയം തേടുന്നു. അല്ലാഹുവേ, നീയാകുന്നു അല്‍അവ്വല്‍ നിനക്കു മുമ്പ് യാതൊന്നുമില്ല. നീയാകുന്നു അല്‍ആഖിര്‍ നിനക്കു ശേഷം യാതൊന്നുമില്ല. നീയാകുന്നു അള്ള്വാഹിര്‍ നിനക്കുമീതെ യാതൊന്നുമില്ല. നീയാകുന്നു അല്‍ബാത്വിന്‍ നിന്നെക്കൂടാതെ (നിൻ്റെ അറിവില്ലാതെ അല്ലെങ്കില്‍ നിന്നേക്കാള്‍ അടുത്തതായി) യാതൊന്നുമില്ല. നീ ഞങ്ങളുടെ കടം വീട്ടേണമേ. ദാരിദ്ര്യത്തില്‍ നിന്നു കരകയറ്റി ഞങ്ങളെ ധന്യരാക്കേണമേ.

Narration

ഒരാള്‍ ഉറങ്ങുവാന്‍ ഉദ്ദേശിച്ചാല്‍ വലതുഭാഗം ചരിഞ്ഞു കിടക്കുവാനും ശേഷം താഴെ വരുന്ന ദുആഅ് ചൊല്ലുവാനും നബി ﷺ കല്‍പിച്ചത് സ്വഹീഹു മുസ്ലിമിലുണ്ട്.

1 of 1
Font Size20