لاَ إِلـَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٌ ، أَللَّهُمَّ لاَ مَانِعَ لِمَا أَعْطَيْتَ ، وَلاَ مُعْطِيَ لِمَا مَنَعتَ ،وَلاَ يَنْفَعُ ذَا الْجَدِّ مِنْكَ الْجَدُّ
Translation
യഥാര്‍ത്ഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. അവന് ഏകനും പങ്കുകാരില്ലാത്തവനുമാണ്. രാജാധിപത്യം അവനു മാത്രമാണ്. എല്ലാ സ്തുതിയും അവനുമാത്രമാണ്. അവന് എല്ലാത്തിനും കഴിവുള്ളവനാണ്. അല്ലാഹുേ നീ നല്‍കുന്നത് തടയുന്നവനായി ആരുമില്ല. നീ തടയുന്നത് നല്കുന്നവനായി ആരുമില്ല. നിൻ്റെ അടുക്കല്‍ ധനമുള്ളവന് ധനം ഉപകരിക്കുകയില്ല.
Narration
അത്വാഅ് അല്ലാഹുവിന്റേതാണ്. അവന് നല്‍കിയത് തടയുന്ന ആരുമില്ല. അവന് തടഞ്ഞത് നല്കുവാനും ആരുമില്ല. നമസ്കാരശേഷം നബി ﷺ ഇപ്രകാരം ചൊല്ലിയിരുന്നതായി ഇമാം മുസ്ലിം മുഗീറഃ (റ) യില്നിന്ന് നിവേദനം ചെയ്തിട്ടുണ്ട്.