പരീക്ഷണം (വിപത്ത്‌) ബാധിക്കപ്പെട്ടവനെ കണ്ടാലുള്ള പ്രാര്‍ത്ഥന

الْحَمْـدُ للهِ الّذِي عَافَانِي مِمَّا ابْتَـلَاكَ بِهِ، وَفَضَّلَـنِي عَلَى كَثِيـرٍ مِمَّنْ خَلَـقَ تَفْضِـيلاً

Translation

താങ്കളെ പരീക്ഷിച്ചതിൽ നിന്ന് എനിക്ക് സൗഖ്യം നൽകിയ,അവൻ സൃഷ്ടിച്ച ധാരാളം സൃഷ്ടികളെക്കാൾ എനിക്ക് ശ്രേഷ്‌ഠത നൽകുകയും ചെയ്‌ത അല്ലാഹുവിന് മാത്രമാകുന്നു സ്തുതികൾ മുഴുവനും.

Narration

നബി(ﷺ) അരുളി : ഒരു പരീക്ഷണമോ വിപത്തോ ബാധിക്കപ്പെട്ടവനെ ആരെങ്കിലും കണ്ടാല്‍ അയാള്‍ ഇപ്രകാരം (ചുവടെ വരുന്ന പ്രാര്‍ത്ഥന) ചൊല്ലിയാല്‍ അല്ലാഹു അയാള്‍ക്ക് (അത് കണ്ടയാള്‍ക്ക്) ആ വിപത്തില്‍ നിന്ന് സംരക്ഷണം നല്‍കാതിരിക്കില്ല. ആ (പരീക്ഷണമോ വിപത്തോ) ബാധിക്കപ്പെട്ടവന്‍ കേള്‍ക്കാതെ, തന്‍റെ മനസ്സു കൊണ്ട് ആ വിപത്തില്‍നിന്ന് അല്ലാഹുവിനോട് അഭയം ചോദിക്കുകയും ചെയ്യട്ടെ

Reference

(حسنه الألباني في سنن الترمذي, وفي سنن ابن ماجة)

1 of 3
Font Size20