اَللَّهُمَّ إِنِّي أَسْتَخِيرُكَ بِعِلْمِكَ، وَأَسْتَقْدِرُكَ بِقُدْرَتِكَ، وَأَسْأَلُكَ مِنْ فَضْلِكَ الْعَظِيمِ ، فَإِنَّكَ تَقْدِرُ وَلاَ أَقْدِرُ، وَتَعْلَمُ وَلاَ أَعْلَمُ ، وَأَنْتَ عَلاَّمُ الْغُيُوبُ، اَللهُمَّ إِنْ كُنْتَ تَعْلَمُ أَنَّ هَذَا الأَمْرَ – وَ يُسَمَّى حَاجَتْهُ] – خَيْرٌ لِي فِي دِينِي وَمَعَاشِي وَعَاقِبَةِ أَمْرِي أَوْ قَالَ عَاجِلِهِ وَآجِلِهِ – فَاقْدُرْهُ لِي وَيَسِّرْهُ لِي ثُمَّ بَارِكْ لِي فِيهِ ، وَإِنْ كُنْتَ تَعْلَمُ أَنَّ هَذَا الأَمْرَ شَرٌّ لِي فِي دِينِي وَمَعَاشِي وَعَاقِبَةِ أَمْرِي أَوْ قَالَ عَاجِلِهِ وَأجِّلِهِ – فَاصْرِفْهُ عَنِّي وَاصْرِفْنِي عَنْهُ وَاقْدُرْ لِيَ الْخَيْرَ حَيْثُ كَانَ ثُمَّ أَرْضِنِي بِهِ
Translation
അല്ലാഹുവേ, നിന്റെ അറിവിനെ (വസീലയാക്കി) നിന്നോട് ഉത്തമമായത് ഞാൻ തേടുന്നു. നിന്റെ ക്യുദ്റത്തിനെ (കഴിവിനെ വസീലയാക്കി) നിന്നോട് ഞാൻ കഴിവിന് തേടുന്നു. നിന്റെ മഹത്തായ ഔദാര്യത്തിൽനിന്ന് ഞാൻ യാചിക്കുകയും ചെയ്യുന്നു. കാരണം, നിനക്ക് (എല്ലാത്തിനും) സാധിക്കുന്നു. എനിക്കൊന്നും സാധിക്കുകയില്ല. നീ എല്ലാം അറിയുന്നു. ഞാൻ അറിയുന്നില്ല. നീയാകട്ടെ എല്ലാ അദൃശ്യങ്ങളും സസൂക്ഷ്മം അറിയുന്നവനുമാണ്. അല്ലാഹുവേ, ഈ കാര്യം (....... ഇവിടെ കാര്യമെന്തെന്ന് പറയുക) എന്റെ മതത്തിലും ജീവിതത്തിലും എന്റെ കാര്യത്തിന്റെ പര്യവസാനത്തിലും അല്ലെങ്കിൽ എന്റെ കാര്യത്തിൽ പെട്ടെന്നോ വൈകിയോ ഉണ്ടായേക്കാവുന്നതിൽ ഉത്തമമാണെന്ന് നീ അറിയുന്നുവെങ്കിൽ അത് എനിക്ക് വിധിക്കുകയും എനിക്കത് എളുപ്പമാക്കിത്തരികയും പിന്നീട് എനിക്കതിൽ അനുഗ്രഹം ചൊരിയുകയും ചെയ്യേണമേ! ഈ കാര്യം എന്റെ മതത്തിലും ഐഹികകാര്യത്തിലും എന്റെ കാര്യത്തിന്റെ പര്യവസാനത്തിലും അല്ലെങ്കിൽ എന്റെ കാര്യത്തിൽ പെട്ടെന്നോ വൈകിയോ ഉണ്ടായേക്കാവുന്നതിൽ ദോഷകരമാണെന്ന് നീ അറിയുന്നുവെങ്കിൽ എന്നെ അതിൽനിന്നും തിരിച്ചുകളയേണമേ! നന്മ എവിടെയാണോ അതെനിക്ക് വിധിക്കുകയും എന്നിട്ട് അതിനെ എനിക്ക് തൃപ്തിപ്പെടുത്തുകയും ചെയ്യേണമേ!.
Reference
(البخاري, وصححه الألباني في سنن أبي داود)