بِسْمِ اللهِ
Translation
അല്ലാഹുവിന്റെ നാമത്തിൽ (ഞാൻ ഭക്ഷിക്കുവാൻ ആരംഭിക്കുന്നു)
Narration
നബി(ﷺ) പറഞ്ഞു: “തിന്നുകയോ കുടിക്കുകയോ ആണെങ്കിൽ പറയുക:
Reference
ഭക്ഷണവും മറ്റു വിഭവങ്ങളും നമുക്ക് ഏത് വഴിക്ക് ലഭിച്ചാലും അതിന്റെ യഥാർത്ഥ കാരണക്കാരൻ അല്ലാഹുവാണ്. കാരണം, ഭക്ഷണവും വസ്ത്രവും പാർപ്പിടവും മറ്റെല്ലാ ആസ്വാദനങ്ങളും സംഭരിക്കാനുള്ള ബുദ്ധിയും ശക്തിയും ആരോഗ്യവും... നൽകുന്നത് അവനാണ്. അതുകൊണ്ട് അവനോട് നന്ദികാണിക്കാൻ നാം ബാധ്യസ്ഥരാണെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. അല്ലാഹു പറയുന്നു: “ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അവന്റെതാകുന്നു. എപ്പോഴും നിലനിൽക്കുന്ന (മാറ്റത്തിരുത്തലില്ലാത്ത വേദഗ്രന്ഥമുള്ള ഏക) മതവും ആരാധനയും... അവന്ന് മാത്രമാകുന്നു. എന്നിരിക്കെ അല്ലാഹു അല്ലാത്തവരോടാണൊ (അനുഗ്രഹങ്ങൾ) നിങ്ങൾ തേടുന്ന ത്?! നിങ്ങളിൽ എന്തൊരു അനുഗ്രഹമുണ്ടെങ്കിലും അത് അല്ലാഹുവിൽ നിന്ന് ലഭിക്കുന്നതാകുന്നു!” (ക്വുർആൻ 16: 52, 53) (صححه الألباني في سنن الترمذي)