ദുനിയാവിലെയും പരലോകത്തെയും നന്മകൾക്കായ്

اللَّهُمَّ إِنِّي أَسْأَلُكَ مِنْ الْخَيْرِ كُلِّهِ عَاجِلِهِ وَآجِلِهِ مَا عَلِمْتُ مِنْهُ وَمَا لَمْ أَعْلَمْ وَأَعُوذُ بِكَ مِنْ الشَّرِّ كُلِّهِ عَاجِلِهِ وَآجِلِهِ مَا عَلِمْتُ مِنْهُ وَمَا لَمْ أَعْلَمْ اللَّهُمَّ إِنِّي أَسْأَلُكَ مِنْ خَيْرِ مَا سَأَلَكَ عَبْدُكَ وَنَبِيُّكَ وَأَعُوذُ بِكَ مِنْ شَرِّ مَا عَاذَ بِهِ عَبْدُكَ وَنَبِيُّكَ اللَّهُمَّ إِنِّي أَسْأَلُكَ الْجَنَّةَ وَمَا قَرَّبَ إِلَيْهَا مِنْ قَوْلٍ أَوْ عَمَلٍ وَأَعُوذُ بِكَ مِنْ النَّارِ وَمَا قَرَّبَ إِلَيْهَا مِنْ قَوْلٍ أَوْ عَمَلٍ وَأَسْأَلُكَ أَنْ تَجْعَلَ كُلَّ قَضَاءٍ قَضَيْتَهُ لِي خَيْرًا

Translation

“അല്ലാഹുവേ, ദുനിയാവിലെയും ആഖിറത്തിലെയും, ഞാന്‍ അറിഞ്ഞതും അറിയാത്തതുമായ മുഴുവന്‍ നന്മകളും നിന്നോട് ഞാന്‍ തേടുന്നു. അല്ലാഹുവേ, ദുനിയാവിലെയും ആഖിറത്തിലേയും, ഞാന്‍ അറിഞ്ഞതും അറിയാത്തതുമായ മുഴുവന്‍ തിന്മകളിൽ നിന്നും ഞാന്‍ നിന്നിൽ അഭയം തേടുന്നു. അല്ലാഹുവേ, നിന്റെ ദാസനും നബിയുമായ (മുഹമ്മദ് ﷺ) നിന്നോട് തേടിയ നന്മകൾ നിന്നോട് ഞാന്‍ തേടുന്നു. നിന്റെ ദാസനും നബിയുമായ (മുഹമ്മദ് ﷺ) നിന്നിൽ അഭയം തേടിയ തിന്മകളിൽനിന്ന് നിന്നിൽ ഞാന്‍ അഭയം തേടുന്നു. അല്ലാഹുവേ, സ്വർഗവും സ്വർഗത്തിലേക്ക് അടുപ്പിക്കുന്ന വാക്കുകളും പ്രവൃത്തികളും ഞാന്‍ നിന്നോട് തേടുന്നു. നരകത്തിൽനിന്നും നരകത്തിലേക്ക് അടുപ്പിക്കുന്ന വാക്കുകളിൽ നിന്നും പ്രവൃത്തികളിൽ നിന്നും നിന്നിൽ ഞാന്‍ അഭയം തേടുന്നു. നീ വിധിച്ച എല്ലാ വിധിയും എനിക്കു നന്മയാക്കുവാന്‍ ഞാന്‍ നിന്നോട് തേടുന്നു.”

Reference

ഇബ്‌നുമാജ

1 of 100
Font Size20