ഇമാം അല്‍ഖതാബി (റ) പറഞ്ഞു: അല്‍വിത്ര്‍ എന്നാല്‍ അല്‍ഫര്‍ദ് (ഏകന്‍). അല്ലാഹുവിന്‍റെ വിശേഷണങ്ങളില്‍ വിതിറിന്‍റെ അര്‍ത്ഥം യാതൊരു പങ്കുകാരനും തുല്യനുമില്ലാത്ത ഏകന്‍ എന്നാണ്. തന്‍റെ പടപ്പുകളെ തൊട്ട് മുതഫര്രിദും (തനിച്ചായവനും) തന്‍റെ വിശേഷണങ്ങള്‍കൊണ്ട് അവരില്‍നിന്ന് വേറിട്ടവനുമാകുന്നു. അവന്‍ വിത്റാകുന്നു. അവന്‍റെ പടപ്പുകള്‍ മുഴുവനും ജോടികളുമാകുന്നു. അവരെല്ലാവരും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ഇണകളായ നിലക്കാണ്.
ഇമാം അല്‍ബയ്ഹക്വി (റ) പറഞ്ഞു: അല്‍വിത്ര്‍ എന്നാല്‍ യാതൊരു പങ്കുകാരനും തുല്യനുമില്ലാത്ത അല്‍ഫര്‍ദ് (ഏകന്‍) എന്നാണ്. ഈ വിശേഷണം അല്ലാഹു മാത്രം അര്‍ഹിക്കുന്ന വിശേഷണമാണ്.
അല്ലാഹു അവന്‍റെ ദാത്തില്‍ ഏകനാണ്. സ്വിഫാത്തിലും ഏകനാണ്. പ്രവൃത്തികളിലും ഏകനാണ്.
فَاطِرُ السَّمَاوَاتِ وَالْأَرْضِ ۚ جَعَلَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا وَمِنَ الْأَنْعَامِ أَزْوَاجًا ۖ يَذْرَؤُكُمْ فِيهِ ۚ لَيْسَ كَمِثْلِهِ شَيْءٌ ۖ وَهُوَ السَّمِيعُ الْبَصِيرُ
ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവാകുന്നു ( അവന്‍. ) നിങ്ങള്‍ക്ക് വേണ്ടി നിങ്ങളുടെ വര്‍ഗത്തില്‍ നിന്നു തന്നെ അവന്‍ ഇണകളെ ( ഉണ്ടാക്കിത്തന്നിരിക്കുന്നു. ) അതിലൂടെ നിങ്ങളെ അവന്‍ സൃഷ്ടിച്ച് വര്‍ധിപ്പിക്കുന്നു. അവന് തുല്യമായി യാതൊന്നുമില്ല. അവന്‍ എല്ലാം കാണുന്നവനും എല്ലാം കേള്‍ക്കുന്നവനുമാകുന്നു. (ക്വുര്‍ആൻ 42: 11)
رَّبُّ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا فَاعْبُدْهُ وَاصْطَبِرْ لِعِبَادَتِهِ ۚ هَلْ تَعْلَمُ لَهُ سَمِيًّا
ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്‍റെയും രക്ഷിതാവത്രെ അവന്‍. അതിനാല്‍ അവനെ താങ്കള്‍ ആരാധിക്കുകയും അവന്നുള്ള ആരാധനയില്‍ ക്ഷമയോടെ ഉറച്ചുനില്‍ക്കുകയും ചെയ്യുക. അവന്ന് പേരൊത്ത ആരെയെങ്കിലും താങ്കള്‍ക്കറിയാമോ? (ക്വുര്‍ആൻ 19: 65)
അല്ലാഹുവിന്‍റെ ഈ തിരുനാമം ഹദീഥുകളിലാണ് വന്നിട്ടുള്ളത്. അബൂഹുറയ്റ (റ) യില്‍ നിന്ന് നിവേദനം:
لِلَّهِ تِسْعَةٌ وَتِسْعُونَ اسْمًا مَنْ حَفِظَهَا دَخَلَ الْجَنَّةَ وَإِنَّ اللَّهَ وِتْرٌ يُحِبُّ الْوِتْرَ
അല്ലാഹുവിന്ന് തൊണ്ണൂറ്റിയൊമ്പത് നാമങ്ങളുണ്ട്. വല്ലവനും അതു മനഃപാഠമാക്കിയാല്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു. നിശ്ചയം അല്ലാഹു വിത്ര്‍ ആകുന്നു. അവന്‍ വിത്ര്‍ ഇഷ്ടപ്പെടുന്നു.
അലി (റ) യ്യില്‍നിന്ന് നിവേദനം. അല്ലാഹുവിന്‍റെ റസൂല്‍ (സ്വ) വിത്ര്‍ നമസ്കരിച്ചു. ശേഷം പറഞ്ഞു:
إِنَّ اللَّهَ عَزَّ وَجَلَّ وِتْرٌ يُحِبُّ الْوِتْرَ فَأَوْتِرُوا يَا أَهْلَ الْقُرْآنِ
(നിശ്ചയം അല്ലാഹു വിത്ര്‍ ആകുന്നു. അവന്‍ വിത്ര്‍ ഇഷ്ടപ്പെടു ന്നു. അതിനാല്‍ ക്വുര്‍ആനിന്‍റെ ബന്ധുക്കളേ നിങ്ങള്‍ വിത്റാക്കുക.)
അല്ലാഹു അവന്‍റെ സത്തയിലും വിശേഷണങ്ങളിലും പ്രവൃത്തികളിലും പൂര്‍ണതയിലും വിത്റാകുന്നു. അവന്‍റെ പടപ്പുകള്‍ മുഴുവനും ജോടികളുമാകുന്നു. സൃഷ്ടികളുടെ കാര്യങ്ങള്‍ പാരസ്പര്യത്തിലും ഇണകളായി വര്‍ത്തിക്കുന്നതിലുമാണ് പൂര്‍ത്തിയാകുന്നതും ചൊവ്വാകുന്നതും. പടപ്പുകള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ഇണകളായ നിലക്കാണ്.
وَمِن كُلِّ شَيْءٍ خَلَقْنَا زَوْجَيْنِ لَعَلَّكُمْ تَذَكَّرُونَ
എല്ലാ വസ്തുക്കളില്‍ നിന്നും ഈ രണ്ട് ഇണകളെ നാം സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുവാന്‍ വേണ്ടി. (ക്വുര്‍ആൻ 51: 49)